കവി നെല്ലിക്കല്‍ മുരളീധരന്‍ അന്തരിച്ചു

കോട്ടയം| WEBDUNIA| Last Modified ഞായര്‍, 25 ഏപ്രില്‍ 2010 (17:40 IST)
പ്രശസ്ത കവിയും കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയിലെ മലയാളം വിഭാഗം മേധാവിയുമായിരുന്ന ഡോ നെല്ലിക്കല്‍ മുരളീധരന്‍ അന്തരിച്ചു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്നു.

നിരവധി കലാലയങ്ങളില്‍ അദ്ദേഹം അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. ഇടശ്ശേരി സ്മാരക പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ച കവിക്ക് 2004ല്‍ ‘നെല്ലിക്കല്‍ മുരളീധരന്‍റെ കവിതകള്‍’ എന്ന സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

ഭാരതീയ സാഹിത്യസിദ്ധാന്തങ്ങള്‍, വിശ്വസാഹിത്യ ദര്‍ശനങ്ങള്‍, ആത്മപുരാണം, കിളിവാതില്‍, ബലിഗാഥ, ബോധിസ്വത്വന്‍റെ ജന്‍മങ്ങള്‍, പുനസ്സന്ദര്‍ശനം, നഗരപുരാണം, പുറപ്പാട്, ആറന്‍മുളയുടെ സാംസ്‌കാരിക പൈതൃകം തുടങ്ങി നിരവധി പുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്.

ഭാര്യ സുഗതാദേവി, മക്കള്‍: സ്മൃതി, സുരഭി, സാരംഗി. നിര്യാണത്തില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി എം എ ബേബി അനുശോചിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :