കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപ തിരിച്ചു നല്‍കി യുവാവ് മാതൃകയായി

കോഴിക്കോട്| WEBDUNIA|
PRO
PRO
കളഞ്ഞു കിട്ടിയ ഉടമയ്ക്ക് തിരിച്ചു നല്‍കി യുവാവ് മാതൃകയായി. കഴിഞ്ഞ ദിവസം മുക്കം അങ്ങാടിയില്‍ വച്ചാണ്‌ ചാത്തമംഗലം സ്വദേശി കുഴുക്കോട് സ്വദേശി മിഥുന്‍ എന്ന 21 കാരന്‌ ഒരു ലക്ഷം രൂപ കളഞ്ഞുകിട്ടിയത്.

കൂടരഞ്ഞി കുളിരാമൂട്ടില്‍ കൂട്ടുങ്ങല്‍ സ്വദേശി കെ എസ് എബിന്‍ എന്നയാളുടെ പണമായിരുന്നു നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ട എബിന്‍ അങ്ങാടിയില്‍ പണം തെരഞ്ഞുകൊണ്ടിരുന്ന സമയത്തു തന്നെ ഇതറിയാതെ മിഥുന്‍പണം അവിടെത്തന്നെയുള്ള ഒരു കടയില്‍ ഏല്‍‍പ്പിച്ചിരുന്നു.

എബിന്‍ ബാങ്കില്‍ നിന്ന് എടുത്ത പണമായിരുന്നു കളഞ്ഞുപോയത്. സംഭവം അറിഞ്ഞ് മിഥുന്‍ എബിനെയും മറ്റു ചിലരെയും കൂട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചു. പിന്നീട് പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ രേഖകള്‍ പരിശോധിച്ച ശേഷം എബിനു പണം മടക്കി നല്‍കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :