കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ സംഘര്‍ഷം

കലാശക്കൊട്ടില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷം. വടക്കാഞ്ചേരിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കരയ്ക്കു നേരെ ഒരു സംഘം ചെരുപ്പേറിഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്ക

വടക്കാഞ്ചേരി, ബി ജെ പി, സി പി എം Vadakkanjeri, BJP,CPIM
വടക്കാഞ്ചേരി| rahul balan| Last Modified ശനി, 14 മെയ് 2016 (20:12 IST)
കലാശക്കൊട്ടില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷം. വടക്കാഞ്ചേരിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കരയ്ക്കു നേരെ ഒരു സംഘം ചെരുപ്പേറിഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

തിരുവനന്തപുരത്തെ ബാലരാമപുരത്ത് ബി ജെ പി- സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കൊല്ലം കുന്നത്തൂരിലും സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

പാലക്കാട് ചെര്‍പ്പുളശേരിയിലും സി പി എം-ബി ജെ പി സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് നേരേയും കല്ലേറുണ്ടായി. കല്ലേറില്‍ സി ഐയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പാലായിലും അങ്കമാലിയിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അങ്കമാലിയില്‍ എല്‍ ഡി എഫ് യു ഡി എഫ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :