കലാമേള: തൃശൂര്‍ മുന്നേറ്റം തുടരുന്നു

കോഴിക്കോട്| WEBDUNIA| Last Modified തിങ്കള്‍, 11 ജനുവരി 2010 (20:08 IST)
PRO
PRO
താളമേളങ്ങളുമായി സുവര്‍ണ കലോത്സവം ആടിത്തിമിര്‍ക്കുമ്പോള്‍ 235 പോയിന്‍റുമായി തൃശൂര്‍ ജില്ല മുന്നേറ്റം തുടരുകയാണ്. തൊട്ടുപിന്നില്‍ 230 പോയിന്‍റുമായി ആതിഥേയ ജില്ലയായ കോഴിക്കോട് ആണ്.

കണ്ണൂര്‍ 219 പോയിന്‍റുമായി മൂന്നാമതും തിരുവനന്തപുരം 208 പോയിന്‍റുമായി നാലാം സ്ഥാനത്തുണ്ട്. 206 പോയിന്‍റ് നേടിയ കൊല്ലം ജില്ലയാണ് അഞ്ചാമത്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇന്നു പൂര്‍ത്തിയാകേണ്ട 10 ഇനങ്ങളില്‍ ഒമ്പതെണ്ണവും പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍ ഹയര്‍ സെക്കണ്ടരി വിഭാഗത്തില്‍ 27 മത്സരങ്ങള്‍ പൂര്‍ത്തിയാകേണ്ടിടത്ത് 17 മത്സരങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. ഇനി പത്തിനങ്ങള്‍ കൂടി ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പൂര്‍ത്തിയാകാനുണ്ട്.

മത്സരങ്ങള്‍ സമയക്രമം പാലിക്കുന്നില്ലെന്ന ആരോപണം കലോത്സവ വേദിയില്‍ നിന്ന് ശക്തമായി ഉയര്‍ന്നു കഴിഞ്ഞു. രാവിലെ ഒമ്പതു മണിക്കു തുടങ്ങേണ്ടിയിരുന്ന തിരുവാതിരക്കളി രണ്ടു മണിക്കൂര്‍ വൈകിയായിരുന്നു തുടങ്ങിയത്. കൂടാ‍തെ നാടകമത്സരത്തിനിടയില്‍ ശബ്‌ദസംവിധാനത്തില്‍ തടസം നേരിട്ടതും പരിപാടികള്‍ വീണ്ടും വൈകാന്‍ കാരണമായി.

മത്സരവേദികളില്‍ ആവര്‍ത്തനവിരസത ഉണ്ടായതായും അഭിപ്രായം ഉയര്‍ന്നു. കുച്ചുപ്പുഡി വേദിയില്‍ നിന്നായിരുന്നു ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :