കണ്ണൂരില്‍ കലാപത്തിന് ശ്രമിക്കുന്നത് സി പി എമ്മാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. രാഷ്ട്രീയ മര്യാദ പാലിച്ച് വേണം സി പി എം പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടാതിനെത്തുടര്ന്നാണ് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തത്. സംഭവത്തെത്തുടര്‍ന്ന് മുസ്ലീംലീഗ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ചിരുന്നു. പട്ടുവം കണ്ണപുരം സ്വദേശി ഷുക്കൂര്‍ ആണ് മരിച്ചത്.
സംഭവത്തില്‍ പ്രധിഷേധിച്ച് ചൊവ്വാഴ്ച എല്‍ ഡി എഫും യു ഡി എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടിണ്ട്.