കല്പറ്റ|
WEBDUNIA|
Last Modified ചൊവ്വ, 7 ഫെബ്രുവരി 2012 (19:49 IST)
വയനാട്ടിലെ കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കൃഷിമന്ത്രി കെ പി മോഹനന്. കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് മോഹനന് സമ്മതിച്ചു.
വയനാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് ധനസഹായം എത്തിക്കാന്‍ കഴിഞ്ഞില്ല. അതും അനാസ്ഥയാണ്. ഫയലുകള്‍ റവന്യൂവകുപ്പില്‍ കുടുങ്ങിക്കിടക്കുന്നതിനാലാണ് സഹായം എത്തിക്കാനാകാത്തത് - കൃഷിമന്ത്രി വ്യക്തമാക്കി.