കര്‍ണാടകയില്‍ വാഹനാപകടം: 3 മലയാളികള്‍ അടക്കം 5 മരണം

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളി ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു.
മംഗലാപുരം-ബാംഗ്ലൂര്‍ ദേശീയപാതയില്‍ ആംബുലന്‍സും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. ഒരാളുടെ നില ഗുരുതരമാണ്.

കാസര്‍ഗോഡ് പെരളം സ്വദേശി ഹരിപ്രസാദ്, പൊങ്ങുംചാല്‍ സ്വദേശി ജെസ്സി, ഭര്‍ത്താവ് സജി എന്നിവരാണ് മരിച്ച മലയാളികള്‍.

ചൊവ്വാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം നടന്നത്. മരിച്ച മറ്റുള്ളവര്‍ കര്‍ണാടക സ്വദേശികളാണ്. ചെന്നരായ്ക്ക് സമീപം കത്രിഗട്ടയില്‍ ആണ് അപകടം ഉണ്ടായത്.

പുട്ടപര്‍ത്തിയില്‍ നിന്ന് മംഗലാപുരത്തേക്കു പോകുകയായിരുന്നു ആംബുലന്‍സ്. ഏഴ് പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :