ഇടുക്കി|
M. RAJU|
Last Modified വ്യാഴം, 31 ജനുവരി 2008 (12:18 IST)
മൂന്നാര്‍, ചിന്നക്കനാല്‍ മേഖലകളിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ഇടുക്കി ജില്ലാ നേതൃത്വം പ്രക്ഷോഭത്തിനൊരുങ്ങുന്നു.
ഒഴിപ്പിക്കല്‍ പ്രശ്നത്തില്‍ സി.പി.എമ്മിന്റെ പ്രാദേശിക നിലപാടുകള്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള പോരിന് വഴി വച്ചിരിക്കുകയാണ്. ഫെബ്രുവരി അഞ്ച് മുതല്‍ ആറ് വരെ കുമളിയില്‍ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനം മേഖലയിലെ ഭൂ മാഫിയക്കെതിരെ ശക്തമായ പോരാട്ടങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന് തൊടുപുഴയില്‍ അറിയിച്ചു.
കയ്യേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കുന്നതിന് ശ്രമം നടക്കുന്നതായും ഇവര്‍ പറഞ്ഞു. ഇതിന് മുന്നോടിയായാണ് സി.പി.ഐ ഓഫീസിന്റെ പട്ടയം റദ്ദാക്കാന്‍ ഇവര്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സി.പി.ഐ ഓഫീസിന്റെ രവീന്ദ്രന് പട്ടയം റദ്ദാക്കുന്നതിനെയും പഴയ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെയും സി.പി.എം എതിര്‍ക്കുന്നു.
ഒഴിപ്പിക്കല്‍ നടപടികള്‍ക്കെതിരെ പ്രത്യക്ഷമായി തന്നെ സി.പി.എം പ്രാദേശിക നേതൃത്വങ്ങള്‍ ഇപ്പോള്‍ മുന്നില്‍ വരുന്നുണ്ട്. കഴിഞ്ഞയാഴ്ച മൌണ്ട് ഫോര്‍ട്ട് സ്കൂളിന്റെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ദൌത്യസംഘമെത്തിയപ്പോള് രംഗത്ത് വന്ന സി.പി.എം പ്രവര്‍ത്തകരെ റവന്യൂ മന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
തങ്ങള്‍ ആരുടെയും ഭൂമി കയ്യേറിയിട്ടില്ലെന്ന് പറയുന്ന സി.പി.ഐ ഭൂമി കയ്യേറുകയും വ്യാജരേഖ ചമയ്ക്കുകയും ചെയ്ത സി.പി.എം നേതാക്കളെ പേരെടുത്ത് പറഞ്ഞ് ചൂണ്ടിക്കാണിച്ചിരുന്നു. ഈ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ക്ക് തുടര്‍ച്ചയ്ക്കാണ് ഇടുക്കി ജില്ലാ സമ്മേളനം രൂപം കൊടുക്കാന്‍ പോകുന്നത്.
എന്നാല്‍ ഒഴിപ്പിക്കലിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ് മേഖലയിലെ സി.പി.എം പ്രാദേശിക നേതൃത്വം.