കണ്ണൂര്‍ സെന്‍‍ട്രല്‍ ജയില്‍ നിന്ന് സ്പെഷ്യല്‍ ലഡു!

കണ്ണൂര്‍| WEBDUNIA|
PRO
PRO
ജയിലിലെ തടവുകാര്‍ ഉണ്ടാക്കുന്ന സ്പെഷ്യല്‍ മലബാര്‍ ഫ്രീഡം ചപ്പാത്തി വിപണിയില്‍ വിറ്റഴിച്ച് വന്‍ ഹിറ്റാക്കിയതിനു പിന്നാലെ കണ്ണൂര്‍ സെന്‍‍ട്രല്‍ ജയില്‍ അധികൃതര്‍ സ്പെഷ്യല്‍ ലഡുവും വിപണിയില്‍ എത്തിക്കാന്‍ തയ്യാറെടുക്കുന്നു. ഈയാഴ്ച തന്നെ സ്പെഷ്യല്‍ ലഡു വിപണിയിലെത്തുമെന്നാണറിയുന്നത്.

ഏത്തയ്ക്കാ ഉപ്പേരി വിപണിയിലും മികച്ച നേട്ടമാണ്‌ കണ്ണൂര്‍ സെന്‍‍ട്രല്‍ ജയില്‍ നേടിയിട്ടുള്ളത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ചപ്പാത്തി വിറ്റുവരവിലൂടെ ഒരു കോടി രൂപ കവിഞ്ഞു. സ്പെഷ്യല്‍ ഉപ്പേരിയാണെങ്കില്‍ ദിവസവും 200 കിലോയ്ക്കു മുകളില്‍ വില്‍പ്പനയുണ്ട്.

പുതുതായി വിപണിയിലിറക്കുന്ന ലഡുവില്‍ ആരോഗ്യത്തിനു ഹാനികരമായ യാതൊരു ചേരുവകളുമില്ലാതെയാണ്‌ ഇറക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയായിരിക്കും. ടേസ്റ്റ് ഫാക്ടറിയില്‍ നിന്നു പുറത്തു വരുന്ന പുതിയ സ്പെഷ്യല്‍ ലഡു കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിക്കാനാണ്‌ നീക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :