കടകംപള്ളി ഭൂമി തട്ടിപ്പ്: സലിംരാജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം

തിരുവനന്തപുരം| JOYS JOY| Last Updated: ചൊവ്വ, 9 ജൂണ്‍ 2015 (12:55 IST)
കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം. തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.
പ്രതികള്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന് വ്യവസ്ഥയോടെയാണ് ജാമ്യം നല്കിയത്.

ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടു സി ബി ഐ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. എന്നാല്‍, ഈ വാദത്തെ മറികടന്നാണ് സി ബി ഐ കോടതി ജാമ്യം അനുവദിച്ചത്.

ആസൂത്രിതമായ തട്ടിപ്പാണു പ്രതികള്‍ നടത്തിയിട്ടുള്ളതെന്നും ഇതിനു പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സി ബി ഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഒന്നാംപ്രതി സി കെ ജയറാം, രണ്ടാം പ്രതിയും സലീംരാജിന്റെ സഹോദരീഭർത്താവുമായ സി എച്ച് അബ്ദുൾ മജീദ്, മൂന്നാം പ്രതി എ നിസാർ, പത്താം പ്രതി എഎം അബ്ദുൾ അഷറഫ് എന്നിവരും 24 ആം പ്രതിയും ഡെപ്യൂട്ടി തഹസീൽദാറുമായ വിദ്യോദയ കുമാർ, 28ആം പ്രതി എസ്എം സലീം എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :