കടകംപള്ളി ഭൂമി തട്ടിപ്പ്; തട്ടിപ്പിന് ഇരയായവരെ വിഎസ് കാണുന്നു
തിരുവനന്തപുരം|
WEBDUNIA|
PRO
കടകംപള്ളിയില്‍ ഭൂമി തട്ടിപ്പിന് ഇരയായവരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സന്ദര്‍ശിക്കുന്നു. സോളാര്‍ സമരത്തിനൊപ്പം അടുത്ത ആയുധത്തിന് മൂര്‍ച്ചകൂട്ടി പരാതിക്കാരുടെ പ്രശ്നങ്ങള്‍ പത്രമാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ വിഎസ് കേള്‍ക്കുന്നു.
വര്‍ഷങ്ങളായി വീട് വച്ച് താമസിക്കുന്നവരാണ് കടകംപള്ളിയില്‍ ഭൂമിതട്ടിപ്പിന് ഇരയായത്. ഭൂമിയ്ക്ക് കഴിഞ്ഞ വര്‍ഷം വരെ ഇവര്‍ കരമടച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്തുകൊണ്ട് കരമെടുക്കുന്നില്ല എന്ന് ഇവര്‍ക്കാര്‍ക്കും അറിയില്ല.
കടകംപള്ളി വില്ലേജിലെ 12.27 ഏക്കര്‍ ഭൂമി സലിം രാജും മറ്റും തട്ടിയെടുത്തെന്ന് ആരോപിച്ച് പ്രേംചന്ദ് ആര് നായരും മറ്റുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. .
ഭൂമി തട്ടിപ്പ് കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം സമര്‍പ്പിക്കാന്‍ ഹൈക്കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചിരുന്നു.
നാളെ കടകംപള്ളി വില്ലേജ് ഓഫീസില്‍ നടക്കുന്ന തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.