കഞ്ചാവ് വലിച്ച് വിദ്യാര്‍ഥികള്‍ വീട്ടിലെത്തുന്നുവെന്ന് രക്ഷിതാക്കള്‍; ഷാഡോ പൊലീസ് മൂന്ന് വില്‍പ്പനക്കാരെ പിടികൂടി

തൃശ്ശൂര്‍| WEBDUNIA| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2013 (09:58 IST)
PRO
വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. പ്ലസ് ടു, ഡിഗ്രി വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് സംഘം കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. പിടികൂടിയവരില്‍നിന്ന് 26 പൊതി കഞ്ചാവും, കഞ്ചാവ് വിറ്റുകിട്ടിയ 3300 രൂപയും പിടിച്ചെടുത്തു.

ഒരു പൊതി കഞ്ചാവ് 700 രൂപയ്ക്കാണ് ഇവര്‍ വിറ്റിരുന്നത്. പ്രതികളുടെ മൊബൈല്‍ ഫോണില്‍നിന്ന് ടൗണ്‍ പരിസരത്തുള്ള 22 വിദ്യാര്‍ത്ഥികളുടെ ഫോണ്‍ നമ്പറുകള്‍ ലഭിച്ചു.

പൂങ്കുന്നം സ്വദേശി ഓന്ത് സജീവ് എന്ന് വിളിക്കുന്ന സജീവ് (32), വളര്‍ക്കാവ് സ്വദേശി സനൂപ്, മൊട്ട ലിജോ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കമ്മീഷണര്‍ പി പ്രകാശ് ഓഫീസില്‍ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഞായറാഴ്ച കൗണ്‍സലിങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ചില വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് വലിച്ച് വീട്ടിലെത്താറുണ്ടെന്ന രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഹാന്‍സ്, പാന്‍പരാഗ് എന്നിവ ഉപയോഗിച്ചശേഷമാണ് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗത്തിലേക്ക് തിരിഞ്ഞതെന്ന് ചോദ്യം ചെയ്യലില്‍ വിദ്യാര്‍ത്ഥികള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :