ഓണം വാരാഘോഷം ചൊവ്വാഴ്ച മുതല്‍

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 28 ഓഗസ്റ്റ് 2009 (16:01 IST)
PRO
സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം വാരാഘോഷം ചൊവ്വാഴ്ച മുതല്‍ നടക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ ആറ് വരെയാണ് പരിപാടി.

ഓണാഘോഷത്തിന് ഒരു കോടി 46 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലങ്ങോളമുള്ള കലാകാരന്‍‌മാര്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ലഫ്റ്റനന്‍റ് കേണല്‍ പദവി ലഭിച്ച മോഹന്‍ലാലിനെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി അനുമോദിക്കുമെന്നും അദ്ദേഹം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :