ഒളിവില്‍ കഴിഞ്ഞ സുനി കോടതിയില്‍ കീഴടങ്ങാന്‍ ഒരു കാരണമുണ്ട്! തിരക്കഥയില്‍ ഇതുവരെ ആരും പ്രതീക്ഷിക്കാത്ത ഒരു കാരണം

ഇതിനു പിന്നിലും ദിലീപോ?

aparna| Last Modified ശനി, 22 ജൂലൈ 2017 (08:13 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. സുനിയെ അപായപ്പെടുത്താന്‍ ‘ചിലര്‍‘ കോയമ്പത്തൂരിലെ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയിരുന്നതായി പൊലീസ് സംഘത്തിന് സൂചന ലഭിച്ചു.

ഈ ഗുണ്ടാസംഘവുമായി സുനിയുടെ സുഹൃത്ത് വിജീഷിനു ബന്ധമുണ്ട്. ഈ ബന്ധത്തിലൂടെയാണ് തന്നെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സുനി അറിഞ്ഞത്. ഇതോടെയാണ് എത്രയും വേഗം കോടതിയില്‍ കീഴടങ്ങാന്‍ സുനില്‍ തീരുമാനിച്ചത്. റിമാന്‍ഡിലായി ഒരു മാസത്തിന് ശേഷം ജയിലില്‍ വെച്ച് സുനി തന്നെയാണ് ഇക്കാര്യങ്ങള്‍ കൂട്ടുപ്രതികളോട് വെളിപ്പെടുത്തിയത്.

പൊലീസ് പിടികൂടും മുന്‍പ് സുനിലിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. സുനിയെ ഇല്ലാതാക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് ആണെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. നിലവില്‍ സുനില്‍ ഇല്ലാതായാല്‍ കേസിലെ എല്ലാ തെളിവുകളും നശിക്കുമെങ്കില്‍ ഇക്കാര്യത്തില്‍ ഗുണമുണ്ടാകുക ദിലീപിന് തന്നെയാകും. ഈ ഒരു സംശയമാണ് ക്വട്ടേഷന് പിന്നിലും ദിലീപ് ആണോ എന്ന്
പൊലീസ് അന്വേഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :