ഒറ്റയ്ക്ക്‌ മത്സരിക്കുക എന്നത് പഴയ സിദ്ധാന്തം; നിലവില്‍ സാധ്യത ബഹുകക്ഷി ഭരണത്തിനു മാത്രമാണെന്ന് കെ എം മാണി

കോട്ടയം| WEBDUNIA|
PRO
PRO
ഒറ്റയ്ക്ക്‌ മത്സരിക്കുക എന്നത് പഴയ സിദ്ധാന്തമാണെന്ന് ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം)​ ചെയര്‍മാനുമായ കെ എം മാണി. നിലവിലെ സാഹചര്യത്തില്‍ ബഹുകക്ഷി ഭരണത്തിനു മാത്രമേ സാധ്യതയുള്ളൂ. ഒരു കക്ഷി ഒറ്റയ്ക്ക്‌ മത്സരിക്കുക എന്നു പറയുന്നത് പഴയ സിദ്ധാന്തമാണ്. ഒറ്റയ്ക്ക്‌ മത്സരിക്കാന്‍ കെല്‍പ്പുണ്ടെന്ന മുസ്ലിംലീഗ് നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ യാതൊരു അപശബ്‌ദങ്ങളുമില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളല്ലെന്നും നല്ല വിവരമുള്ളവരാണെന്നും മാണി പറഞ്ഞു. എന്നാല്‍ പാര്‍ട്ടിക്കുള്ളിള്‍ അച്ചടക്കം ഉണ്ടാകണം. അതിന് വിട്ടുവീഴ്ച ചെയ്യാനാവില്ല. വ്യക്തിയല്ല,​ പാര്‍ട്ടിയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നോ രണ്ടോ വിഷയങ്ങളുടെ പേരില്‍ യുഡിഎഫ് വിടേണ്ട സാഹചര്യമില്ല. യുഡിഎഫില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :