ഒരാളെ കൊന്നു, ഇനി ഒരാളെക്കൂടി കൊല്ലാന്‍ മടിയില്ല: ഗോവിന്ദച്ചാമി

കണ്ണൂര്‍| WEBDUNIA|
PRO
PRO
വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമിയെ കര്‍ശന നിരീക്ഷണത്തിന് വിധേയനാക്കാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചു. ഇയാളെ പത്താം ബ്ളോക്കിലെ ക്യാമറ നിരീക്ഷണസംവിധാനമുള്ള സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്.

ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്ന സെല്ലിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറ ഇയാള്‍ തല്ലിത്തകര്‍ത്തിരുന്നു. തുടര്‍ന്നാണ് ഇയാളെ ക്യാമറയുള്ള മറ്റൊരു സെല്ലിലേക്ക് മാറ്റാന്‍ തീരുമാനമായത്. ഇയാള്‍ കഴിഞ്ഞ ദിവസം ജയില്‍ വാര്‍ഡന്മാരെ ആക്രമിച്ചിരുന്നു. വാര്‍ഡന്മാര്‍ക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. ഒരാളെ കൊന്ന തനിക്കു മറ്റൊരാളെക്കൂടി കൊല്ലാന്‍ മടിയില്ലെന്നായിരുന്നു ഇയാളുടെ ഭീഷണി. ഭക്ഷണം നല്‍കുന്ന പാത്രത്തില്‍ മലമൂത്രവിസര്‍ജനം നടത്തിയ ഇയാള്‍ അത് വാര്‍ഡന്മാര്‍ക്ക് നേരെ എറിയുകയും ചെയ്തു. വാര്‍ഡന്മാരെ ആക്രമിച്ചതിന് ഗോവിന്ദച്ചാമിക്കെതിരേ കണ്ണൂര്‍ ടൌണ്‍ പൊലീസ് കേസെടുത്തു.

ഈയിടെ ബിരിയാണി വേണം എന്നാവശ്യപ്പെട്ട് നിരാഹാ‍രം കിടന്ന ഇയാള്‍ മട്ടണ്‍കറി കിട്ടിയപ്പോള്‍ നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു. ജയിലില്‍ ആത്മഹത്യ ചെയ്യാനും ഇയാള്‍ ശ്രമം നടത്തുകയുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :