ഒന്‍പതുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയില്‍

വെഞ്ഞാറമൂട്| WEBDUNIA|
PRO
ഒമ്പതു വയസ്സുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച കുറ്റത്തിന്‌ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് വാമനപുരം സ്വദേശിയായ സ്റ്റീഫനെയാണു പൊലീസ് പിടികൂടിയത്.

ഭാര്യയും രണ്ടു പെണ്‍മക്കളുമുള്ള സ്റ്റീഫന്‍ ജോലിക്കു പോകുന്ന സമയത്താണു മൂത്ത മകളെ പീഡിപ്പിച്ചത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് കുട്ടിയെ സ്റ്റീഫന്‍ ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാല്‍ വിവരം കുട്ടി അമ്മൂമ്മയെ അറിയിച്ചതിനെ തുടര്‍ന്ന് അമ്മൂമ്മ കുട്ടിയുടെ അമ്മയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ മൂന്നു മാസങ്ങളായി ഇത് തുടരുന്നതായി സ്റ്റീഫന്‍ പൊലീസിനോട് സമ്മതിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :