കോഴിക്കോട്|
WEBDUNIA|
Last Modified തിങ്കള്‍, 21 ജനുവരി 2013 (13:13 IST)
PRO
PRO
പതിനാലുകാരിയെ കാറില്‍ കയറ്റി മണിക്കൂറുകളോളം കൂട്ടമാനഭംഗത്തിനിരയാക്കിയ നാല് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. അരക്കിണര്‍ പണിക്കാംപറമ്പ് നൈസാം മന്‍സിലില്‍ എം നൈസാം (32), അരീക്കാട് നല്ലളം പാലത്തില്‍പറമ്പ് 'ബൈത്തുല്‍ അക്ബറില്‍ അലി അക്ബര്‍ (31), കല്ലായി മരക്കാന്‍കടവ് പറമ്പ് കെ കെ ഹൗസില്‍ യൂസഫ് സുലൈമാന്‍ (28), ഗോവിന്ദപുരം പുതിയപാലം ഏറാട്ട് പറമ്പ് 'ശ്രുതിയില്‍ വി മിഥുന്‍ (20) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. നഗരത്തിലെ സ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ മിഥുന്‍ ബൈക്കില്‍ കയറ്റികൊണ്ടു പോകുകയായിരുന്നു. മിഥുനിനെ മുന്‍പരിചയം ഉള്ളതിനാലാണ് പെണ്‍കുട്ടി ബൈക്കില്‍ കയറിയത്. ഇരുവരും കുറച്ച് സമയം പാര്‍ക്കില്‍ ചിലവഴിച്ച ശേഷം പെണ്‍കുട്ടിയെ ബേപ്പൂര്‍ ബസ്സ്റ്റാന്‍ഡില്‍ കൊണ്ടു വിട്ടു.
ഇതിനിടയില്‍ നൈസാം എന്ന യുവാവ് എത്തി പെണ്‍കുട്ടിയെ പരിചയപ്പെടുകയായിരുന്നു. വീട്ടില്‍ എത്തിക്കാമെന്ന് നൈസാം വാക്ക് നല്‍കിയതിനെത്തുടര്‍ന്ന് പെണ്‍കുട്ടി നൈസാമിന്റെ ബൈക്കില്‍ കയറി.
മിനി ബൈപാസില്‍ പെണ്‍കുട്ടിയുമായി എത്തിയ ഇയാള്‍ സുഹൃത്തുക്കളായ അലി അക്ബറിനെയും യൂസഫ് സുലൈമാനെയും വിളിച്ചു വരുത്തി. ഇവര്‍ എത്തിയ ഇന്നോവ കാറില്‍ പെണ്‍കുട്ടിയെ കയറ്റി നഗരത്തിന്റെ പലഭാഗങ്ങളിലായി സഞ്ചരിക്കുകയും മൂന്നു പേരും മാറിമാറി പീഡിപ്പിക്കുകയുമായിരുന്നു.
പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ചു
പീഡനത്തിന് ശേഷം രാത്രി ഒന്‍പതോടെ വീടിന് അല്‍പം അകലെ പെണ്‍കുട്ടിയെ ഇറക്കിവിട്ട ശേഷം സംഘം മുങ്ങുകയായിരുന്നു. സമീപത്തെ വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മാതാപിതാക്കളെത്തി പെണ്‍കുട്ടിയ വീട്ടിലേക്കു കൊണ്ടു പോകുകയായിരുന്നു.
കുട്ടിയുടെ പക്കല്‍ നിന്ന് ലഭിച്ച സംഘത്തിലൊരാളുടെ മൊബെയില്‍ നമ്പര്‍ പിന്തുടര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്‌തത്. പീഡനത്തില്‍ മിഥുന് നേരിട്ടു പങ്കില്ലെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ചുകൊണ്ടു പോയതു കണക്കിലെടുത്താണ് പ്രതിയാക്കിയത്.
പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് മാനഭംഗപ്പെടുത്തല്‍, തട്ടിക്കൊണ്ടു പോകല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളും ലൈംഗികാതിക്രമങ്ങളില്‍ നിന്നു കുട്ടികളെ സംരക്ഷിക്കല്‍ നിയമത്തിലെ ഒന്‍പതാം വകുപ്പും ചുമത്തിയാണ് അറസ്റ്റ്.