ഒന്നും പറയാനില്ല; അവള്‍ക്കൊപ്പം മാത്രം; കെപിഎസി ലളിത ജയിലില്‍ സന്ദര്‍ശിച്ചതില്‍ പ്രതികരണവുമായി സജിത മഠത്തില്‍

കെപിഎസി ലളിത ജയിലില്‍ സന്ദര്‍ശിച്ചതില്‍ പ്രതികരണവുമായി സജിത മഠത്തില്‍

കൊച്ചി| AISWARYA| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (11:22 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെ കെപിഎസി ലളിത ജയിലില്‍ സന്ദര്‍ശിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി സജിത മഠത്തില്‍. നാടക നടന്‍ ദീപന്‍ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് സജിത നിലപാട് വ്യക്തമാക്കിയത്. ‘ഒന്നും പറയാനില്ല, അവള്‍ക്കൊപ്പം മാത്രം’ എന്നായിരുന്നു സജിത ഫെയ്സ്ബുക്കില്‍ കുറിച്ചത്.

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന അണ്ടന്‍ ദിലീപിനെ സംഗീത നാടക അക്കാദമി അധ്യക്ഷയും നടിയുമായ കെപിഎസി ലളിത സന്ദര്‍ശിച്ചത് വിവാദമാകുകയാണ്. സന്ദര്‍ശനത്തില്‍ ലളിതയ്ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. എഴുത്തുകാരി ദീപ നിശാന്തും ലളിതയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

മുന്‍പ് തന്നോട് അപമര്യാദയായി പെരുമാറിയ നടന്‍ അടൂര്‍ ഭാസിക്കെതിരെ കെപിഎസി ലളിത തന്റെ ആത്മകഥയില്‍ എഴുതിയ വാക്കുകള്‍ എടുത്തുകാട്ടിയാണ് ദീപ ലളിതയെ വിമര്‍ശിച്ചിരിക്കുന്നത്. ‘ലളിത എന്ന വ്യക്തിക്ക് ആരെ വേണമെങ്കിലും സന്ദർശിക്കാം. ആശ്വസിപ്പിക്കാം.

പക്ഷേ കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായ ശ്രീമതി കെപിഎസി ലളിത സർക്കാർ സംവിധാനത്തിന്റെ ഭാഗമാണ്. അകത്തു കിടക്കുന്നത് ഒരു ക്രിമിനല്‍ കേസിലെ പ്രതിയാണ്. അയാൾക്കനുകൂലമായ വൈകാരികാന്തരീക്ഷം ഒരുക്കിക്കൊടുക്കും വിധം അത്തരമൊരു പ്രതിയെ സന്ദർശിച്ചും അല്ലാതെയും അയാൾക്ക് പരസ്യമായി ക്ലീൻചിറ്റ് നൽകുന്ന എംഎൽഎമാരായ ഗണേശ്കുമാറും മുകേഷുമെല്ലാം വെല്ലുവിളിക്കുന്നത് നിയമവ്യവസ്ഥയെത്തന്നെയാണ്. അതാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും‘ ദീപാ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :