ഐസ്ക്രീം കേസ്: ‘ഉപ്പുതിന്നവരെ വെള്ളം കുടിപ്പിക്കും‘

മലപ്പുറം| WEBDUNIA|
PRO
PRO
ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ ജഡ്ജിമാര്‍ക്കെതിരെയുള്ള ആരോപണം സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ജസ്റ്റീസ് നാരായണക്കുറുപ്പിന്റെ മരുമകന്‍ പണം വാങ്ങിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കുമെന്നും കോടിയേരി പറഞ്ഞു.

ഉപ്പുതിന്നവരെ സര്‍ക്കാര്‍ വെള്ളംകുടിപ്പിക്കും. ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മരുമകന്‍ കോഴ വാങ്ങിയെന്ന ആക്ഷേപത്തില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്കു കേസെടുക്കാന്‍ കഴിയുമെന്നും കോടിയേരി പറഞ്ഞു.

ഐസ്ക്രീം കേസില്‍ വീണ്ടും ആക്ഷേപമുയരാത്തവിധത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് കോടിയേരി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :