ഐ വി ശശി - പകരക്കാരനില്ലാത്ത അതുല്യ പ്രതിഭ: ജയറാം

ഐ വി ശശിക്ക് പ്രണാമം

aparna| Last Modified ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (15:31 IST)
മലയാള സിനിമയുടെ അതുല്യ സംവിധായകൻ ഐ വി ശശിയുറ്റെ നിര്യാണത്തിൽ ചലച്ചിത്രം ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. അതുല്യ പ്രതിഭയെ കുറിച്ച് ചലച്ചിത്രലോകത്തെ ആളുകൾക്ക് പറയാനുള്ളത് നിരവധിയാണ്. ഐ വി ശശിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ് നടൻ ജയറാം.

ജയറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഞാനൊക്കെ എന്റെ കുട്ടിക്കാലത്ത് കണ്ടു തുടങ്ങിയ കാലഘട്ടങ്ങളിൽ, ഒരു കാലഘട്ടത്തിനു ശേഷം, അതായത് പ്രേംനസീറിന്റെയൊക്കെ കാലഘട്ടത്തിനു ശേഷം, ഇന്നത്തെ ഒരു ന്യൂ ജനറേഷൻ എന്നൊക്കെ പറയുന്ന പോലെ ഒരു പുതിയ സിനിമാ സംസ്കാരത്തിന്റെ തുടക്കം ശ്രീ ഐ വി ശശിയിലൂടെയാണ്.

അന്ന്, ഒരു ഡയറക്ടറുടെ പേരെഴുതിക്കാണിക്കുമ്പോൾ തീയറ്റർ മുഴുവൻ കൈയ്യടി കിട്ടുന്നത് എന്റെ ഓർമ്മയിൽ ഇപ്പൊഴും ഉണ്ട്. 'സംവിധാനം - ഐ വി ശശി' എന്നെഴുതി കാണിക്കുമ്പൊഴുള്ള കൈയടി.
സിനിമയിലെത്തുമ്പോൾ എന്റെയൊക്കെയൊരു ഏറ്റവും വലിയ സ്വപ്നമായിരുന്നു ശശിയേട്ടന്റെയൊരു സിനിമയിലഭിനയിക്കുകയെന്നത്.

എനിക്ക് തോന്നുന്നു, ഇത്രയേറെ ഹിറ്റുകളുണ്ടാക്കിയിട്ടുള്ള, ഇത്രയേറെ പടങ്ങൾ സംവിധാനം ചെയ്യുകയും, ഇത്രയേറെ വലിയ കാൻവാസിലുള്ള സിനിമകളുണ്ടാക്കുകയും, അതിൽ ഏകദേശം 80- 90 ശതമാനത്തോളം സിനിമകൾ നൂറു ദിവസത്തോളം ഓടുന്ന വലിയ വലിയ ഹിറ്റുകളാക്കി മാറ്റാൻ കഴിഞ്ഞിട്ടുള്ള ലോകത്തിൽ തന്നെയൊരു സംവിധായകനുണ്ടെങ്കിൽ അത് I.V. ശശി മാത്രമായിരിക്കും.
ഐ വി ശശിക്ക് ഇനിയൊരു പകരക്കാരൻ ഒരിക്കലും സിനിമയിൽ ഉണ്ടാവില്ല. മുൻപും പിൻപും ശശിയേട്ടൻ മാത്രമായിരിക്കും...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :