എസ്‌എഫ്‌ഐ നേതാവിന്റെ അച്ഛനെ കൊലപ്പെടുത്തിയ കേസ്: മൂന്നുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം | WEBDUNIA|
PRO
PRO
തിരുവനന്തപുരത്ത്‌ എസ്‌എഫ്‌ഐ നേതാവ്‌ ശിവപ്രസാദിന്റെ അച്‌ഛനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ മൂന്ന്‌ പേരെ പൊലീസ്‌ അറസ്‌റ്റ് ചെയ്‌തു. ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരായ സജികുമാര്‍, അജയന്‍, ബിജുകുമാര്‍ എന്നിവരാണ്‌ സംഭവവുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായത്‌.

തിരുവനന്തപുരം കോര്‍പറേഷന്‍ സര്‍വ്വീസ്‌ സഹകരണ ബാങ്കിലെ അസിസ്‌റ്റന്റ്‌ സ്‌റ്റോര്‍ കീപ്പറായിരുന്ന ആനാവൂര്‍ കല്ലറ സരസ്വതി മന്ദിരത്തില്‍ നാരായണന്‍ നായര്‍ (53) ആണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ നാരായണന്റെ മക്കളായ ഗോപകുമാര്‍ (25), ശിവപ്രസാദ്‌(23) എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :