എസ്‌എംഇ റാഗിംഗ്‌: വിധി ഇന്ന്‌

കോട്ടയം| WEBDUNIA| Last Modified ചൊവ്വ, 24 ഫെബ്രുവരി 2009 (09:28 IST)
എസ് എം ഇ റാംഗിംഗ് കേസില്‍ കോട്ടയത്തെ പ്രത്യേക കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. പ്രത്യേക കോടതി ജഡ്ജി കെ ശശിധരന്‍ നായരാണ്‌ വിധി പറയുന്നത്‌. ആറ്‌ വിദ്യാര്‍ത്ഥികളും സ്ഥാപന മേധാവികളുമടക്കം ഒമ്പത് പ്രതികളാണ്‌ കേസിലുള്ളത്‌.

2005 ഒക്ടോബര്‍ 21ന് എം ജി സര്‍വകലാശാലയുടെ കോട്ടയം ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ്‌ മെഡിക്കല്‍ എഡ്യൂക്കേഷനിലെ ഒന്നാംവര്‍ഷ നഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ സംഘം റാഗ്‌ ചെയ്യുകയും ലാബിനുള്ളില്‍ പീഡിപ്പിക്കുകയും ചെയ്‌തുവെന്നാണ്‌ കേസ്‌.

ആറു വിദ്യാര്‍ത്ഥികളെക്കൂടാതെ സംഭവകാലത്തെ എസ്‌ എം ഇ കോളജ് പ്രിന്‍സിപ്പല്‍, ഡയറക്ടര്‍, കോട്ടയം മെഡിക്കല്‍ കോളജ്‌ മനോരോഗ വിഭാഗം മേധാവി എന്നിവരും പ്രതികളാണ്‌.

സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്നതാണ്‌ സ്ഥാപനമേധാവികള്‍ക്കെതിരായ കേസ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :