എസ്.എന്‍.ഡി.പി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്

ആലപ്പുഴ | WEBDUNIA| Last Modified ശനി, 23 ജൂണ്‍ 2007 (09:53 IST)

എസ്‌.എന്‍.ഡി.പി യോഗം പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്‌ ശനിയാഴ്ച നടക്കും. യോഗം പ്രസിഡന്‍റായിരുന്ന ജെ.കമലാസനന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

ചേര്‍ത്തല എസ്‌.എന്‍ കോളേജില്‍ ശനിയാഴ്ച രാവിലെ 11 മണിക്കാണ് തിരഞ്ഞെടുപ്പ്‌ നടക്കുന്നത്. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ഔദ്യോഗിക സ്ഥാനാര്‍ത്ഥി ദേവസ്വം സെക്രട്ടറി ഡോ. എം. എന്‍.സോമനാണ്‌.

എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ആരുമില്ലാത്തതിനാല്‍ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്ന ഔദ്യോഗിക കര്‍മ്മം മാത്രമേ ഉണ്ടാവുകയുള്ളൂ. ഉടന്‍ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാവും.

വിവിധ യൂണിയനുകളില്‍ നിന്നുള്ള അഞ്ഞൂറോളം പ്രതിനിധികള്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇവിടെയെത്തും.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, വൈസ്‌ പ്രസിഡന്‍റ് എം. ബി.ശ്രീകുമാര്‍, അസിസ്റ്റന്‍റ് സെക്രട്ടറി പി.ടി.മന്‍മഥന്‍ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച നടപടികളില്‍ പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :