എല്ലാവര്‍ക്കും നന്ദി അറിയിച്ച് കെ കെ രമ

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ടിപി വധക്കേസ് ഗൂഢാലോചന സിബിഐക്ക് വിടാന്‍ തീരുമാനിച്ചതില്‍ നന്ദിയുണ്ടെന്ന് കെ കെ രമ. അഞ്ച് ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സമരത്തെ പിന്തുണച്ച എല്ലാവര്‍ക്കും രമ നന്ദി അറിയിച്ചു.

നിരാഹാരം അവസാനിപ്പിച്ച രമയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബി ആര്‍ പി ഭാസ്കര്‍ രമയ്ക്ക് നാരങ്ങാനീര് നല്‍കിയാണ് വെള്ളിയാഴ്ച ഉച്ചയോയോടെ സമരം അവസാനിപ്പിച്ചത്. ടിപി വധഗൂഢാലോചന കേസില്‍ അന്വേഷണം പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായും അദ്ദേഹം അറിയിച്ചിരുന്നു. തുടര്‍ന്ന് ഉച്ചയോടെ ആര്‍എംപി നേതൃയോഗം ചേര്‍ന്ന് രമ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി പറഞ്ഞ വാക്ക് എത്രയും പെട്ടെന്ന് പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് നേതാക്കള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :