എല്ലാ കൊള്ളരുതായ്മകളുടെയും കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിച്ചുവെന്ന് പിണറായി

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
എല്ലാ കൊള്ളരുതായ്മകളുടെയും കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. എല്ലാ ദുര്‍വൃത്തര്‍ക്കും ബന്ധപ്പെടാവുന്ന ഇടമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ അറിവോടെയാണോ സ്റ്റാഫ് അംഗങ്ങള്‍ ഇത്തരക്കാരുമായി ബന്ധപ്പെടുന്നതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമാണ്.

ഇതില്‍ മുഖ്യമന്ത്രി തന്റെ വ്യക്തിപരമായ പങ്ക് വെളിപ്പെടുത്തണം. തന്നെ കണ്ട് മാതൃകയാക്കുന്ന നില ഓഫീസിലുള്ളവര്‍ക്കുണ്ടോയെന്നും ഉമ്മന്‍ ചാണ്ടി പരിശോധിക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :