എന്‍ഡോസള്‍ഫാന്‍: റിപ്പോര്‍ട്ട് തിരുത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
എന്‍ഡോസള്‍ഫാന്‍ പഠന റിപ്പോര്‍ട്ട് തിരുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കത്തയച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. റിപ്പോര്‍ട്ട് തിരുത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. കീടനാശിനി കമ്പനി പ്രതിനിധി എസ് ഗണേശുമായി ചര്‍ച്ച നടത്താനാണ് ആവശ്യപ്പെട്ടതെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. നിയമവകുപ്പിന്റെ അനുമതിയോടെയാണ് കത്തയച്ചത്. ഇതുസംബന്ധിച്ച് ഫയല്‍ ക്ലോസ് ചെയ്തതായും ആരോഗ്യവകുപ്പ് അറിയിച്ചു.

കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ നടത്തിയ പഠന റിപ്പോര്‍ട്ട്‌ തിരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സര്‍ക്കാര്‍ കത്ത് അയച്ചത്. എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ പ്രതിനിധി എസ്‌ ഗണേശനുമായി ആലോചിച്ച്‌ റിപ്പോര്‍ട്ടില്‍ ഭേദഗതി വരുത്തണമെന്നാണ്‌ കത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്‌.

എന്‍ഡോസള്‍ഫാനെതിരേ പഠനം നടത്തിയ മെഡിക്കല്‍ കോളജ്‌ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിക്കാണ് ഇത് സംബന്ധിച്ച് കത്തയച്ചത്. ആരോഗ്യ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ്‌ സദാനന്ദനു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറിയാണ്‌ കത്തയച്ചിരിക്കുന്നത്‌. അടൂര്‍ പ്രകാശ്‌ ആരോഗ്യമന്ത്രിയായിരുന്ന സമയത്താണ്‌ കത്തയച്ചത്‌.

എന്നാല്‍ റിപ്പോര്‍ട്ട്‌ തിരുത്താനാകില്ലെന്നും ഐ സി എം ആറും സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസ സമിതിയും അംഗീകരിച്ച റിപ്പോര്‍ട്ടാണിതെന്നും കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി മറുപടി നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :