എഡിബി വായ്പാ തട്ടിപ്പ്: എ ഫിറോസ് കീഴടങ്ങി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
എഡിബി വായ്പാതട്ടിപ്പ് കേസില്‍ പ്രതിയും മുന്‍ പി ആര്‍ ഡി ഡയറക്ടറുമായ എ ഫിറോസ് കീഴടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ബിജു രാധാകൃഷ്ണനും സരിതയുമായും ചേര്‍ന്ന് എഡി‌ബി വായ്പ നല്‍കാമെന്ന് കാട്ടി വന്‍ തുക തട്ടിച്ചാണ് കേസ്.

പൊലീസ് അറസ്റ്റിനു തുനിഞ്ഞെങ്കിലും ദേഹാ‍സ്വാസ്ഥ്യം മൂലം ചികിത്സയിലാണെന്നു കാട്ടി ഒഴിവായി. തുടര്‍ന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ഫിറോസ് ഒളിവില്‍ പോകുകയും ചെയ്തു. ഇപ്പോള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും തള്ളിയ സാ‍ഹചര്യത്തിലാണ് ഫിറോസിന്റെ കീഴടങ്ങല്‍.

എഡിബി വായ്‌പ സംഘടിപ്പിച്ചുതരാമെന്ന വ്യാജേന സലീം എന്നയാളില്‍ നിന്നും 40 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിലാണ്‌ ബിജുവിനും സരിതയ്‌ക്കുമൊപ്പം ഫിറോസിനെയും പ്രതിചേര്‍ത്ത്‌ മെഡിക്കല്‍ കോളേജ്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്. എഡിബി ഉദ്യോഗസ്‌ഥന്‍ ചമഞ്ഞ് ബിജുവും ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റായി സരിതയും തട്ടിപ്പു നടത്തിയ സംഭവത്തില്‍ സരിതയെ സലീമിനു പരിചയപ്പെടുത്തിക്കൊടുത്തതു ഫിറോസായിരുന്നു. 2010 ലാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്‌ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :