എഡിബി വായ്പ തട്ടിപ്പ് : ഫിറോസ് പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
എഡിബി വായ്പ തട്ടിപ്പ് കേസില്‍ പ്രതിയായ മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസിനെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍. ഫിറോസിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പൊലീസ് ഹാജരാക്കിയ സാഹചര്യത്തിലാണ് നടപടി. ഫിറോസിന് വൈദ്യസഹായം വേണ്ടിവന്നാല്‍ നല്‍കണമെന്നും തിരുവനന്തപുരം സിജെഎം കോടതി നിര്‍ദേശിച്ചു. ഈ മാസം 25 വരെയാണ് കസ്റ്റഡി. ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും തന്റെ സാന്നിധ്യം അനുവദിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി.

ഫിറോസിനെ കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്റെ അപേക്ഷ രാവിലെ പരിഗണിച്ചപ്പോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ല. തുടര്‍ന്ന് പൊലീസിനെ കോടതി ശാസിച്ചു. അപേക്ഷ നാലു തവണ പരിഗണിച്ചശേഷമാണ് പോലീസ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :