ഉറങ്ങുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

ഇടുക്കി| WEBDUNIA|
PRO
PRO
ഉറങ്ങുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ശനിയാഴ്ച വെളുപ്പിന്‌ ഇടുക്കി ജില്ലയിലെ മുരിക്കാശേരി പതിനാറാം കണ്ടത്താണു നാടിനെ നടുക്കിയ സംഭവം നടന്നത്.

പതിനാറാം കണ്ടത്തെ കടുവം മാക്കല്‍ ശിവരാമന്‍ ഭാര്യ കല്യാണിയെ ശനിയാഴ്ച വെളുപ്പിനു മൂന്നരമണിയോടെയാണു കോടാലി കൊണ്ട് വെട്ടിക്കൊന്നത്. വെട്ടുകൊണ്ട് തലയുടെ പിന്‍ഭാഗത്താണു ആഴത്തിലുള്ള മുറിവുണ്ടായത്. ബഹളം കേട്ട് ഉണര്‍ന്ന മരുമകന്‍ അനീഷും അയല്‍ക്കാരും ചേര്‍ന്ന് കല്യാണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല

സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട ശിവരാമനെ ഇടുക്കിയില്‍ നിന്ന് പൊലീസ് പിടികൂടി. രോഗങ്ങളും മറ്റും കാരണം മാനസികമായി നല്ല നിലയിലായിരുന്നില്ല ശിവരാമന്‍ എന്ന് അയല്‍വാസികള്‍ പറയുന്നു. ഭാര്യയെ കൊന്ന് തൂങ്ങിമരിക്കാനായിരുന്നു തന്‍റെ പദ്ധതി എന്ന് ശിവരാമന്‍ പൊലീസിനോടു പറഞ്ഞതായും സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :