കോഴിക്കോട്|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊല്ലപ്പെടുമെന്ന് മാധ്യമ ഓഫീസുകളിലേക്ക് ഫോണ്‍സന്ദേശം നല്‍കിയ യുവാവ് പിടിയിലായെങ്കിലും സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. വടകര പുറമേരി മുതുവടത്തൂര്‍ കല്ലുളളതില്‍ വീട്ടില്‍ കുഞ്ഞബ്ദുളള(27)യാണ് പൊലീസ് പിടിയിലായിട്ടുള്ളത്. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് പറയപ്പെടുന്നുണ്ടെന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.
രണ്ട് സിം കാര്‍ഡുകള്‍ എടുക്കുകയും അതില്‍ നിന്ന് മാറിമാറി വിളിച്ച് വധഭീഷണി മുഴക്കുകയും ചെയ്ത ഒരാള്‍ ഇതെല്ലാം സ്വബോധമില്ലാതെ ചെയ്തതാണെന്ന് വിശ്വസിക്കാന്‍ കഴിയാത്തതാണ് പൊലീസിനെയും കുഴക്കുന്നത്. വളരെ കൃത്യതയോടെ പ്ലാന്‍ ചെയ്തുള്ള ഫോണ്‍ വിളികളായിരുന്നു ഇവ.
പത്ത് ദിവസത്തിനകം മുഖ്യമന്ത്രി കൊല്ലപ്പെടുമെന്നായിരുന്നു ഭീഷണി. സെക്രട്ടേറിയറ്റ്, വസതി എന്നിവിടങ്ങളില്‍ വച്ചോ ഏതെങ്കിലും പൊതുസ്ഥലത്ത് വച്ചോ അത് സംഭവിക്കാം എന്നായിരുന്നു ഇയാള്‍ അറിയിച്ചത്.
മാതൃഭൂമി, മലയാള മനോരമ, ജന്മഭൂമി എന്നീ പത്രങ്ങളുടെ ഓഫീസുകളിലേയ്ക്കാണ് ഭീഷണി സന്ദേശം വന്നത്. എന്തായാലും മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് തീരുമാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.