ഉമ്മന്‍‌ചാണ്ടിയുടെ പൊലീസില്‍നിന്ന് നീതി ലഭിക്കുന്നില്ലെന്ന് മുസ്ലീം‌ലീഗ്

മലപ്പുറം: | WEBDUNIA| Last Modified ശനി, 30 മാര്‍ച്ച് 2013 (20:45 IST)
PRO
PRO
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പോലീസില്‍ നിന്നും തങ്ങള്‍ക്ക്‌ നീതി കിട്ടുന്നില്ലെന്ന്‌ മുസ്ലീം‌ലീഗ്. മലപ്പുറത്തു ചേര്‍ന്ന ലീഗ്‌ യോഗത്തിലാണ്‌ അഭ്യന്തര വകുപ്പിനെതിരേ വിമര്‍ശനമുണ്ടായത്.

സംസ്‌ഥാനം ഭരിക്കുന്ന സ്‌ഥിതിയില്‍ പോലും പോലീസുകാരില്‍ നിന്നും ലീഗ്‌ പ്രവര്‍ത്തകര്‍ക്ക്‌ നീതി ലഭിക്കുന്നില്ലെന്ന്‌ യോഗത്തില്‍ ആരോപണമുയര്‍ന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടിയെ യോഗം ചുമതലപ്പെടുത്തി.

പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സജ്‌ജമാകാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും വയനാട്‌ മണ്ഡലത്തിനായി യുഡിഎഫ്‌യോഗത്തില്‍ ആവശ്യം ഉന്നയിക്കാനും തീരുമാനമെടുത്തു. വയനാട്‌ ആവശ്യപ്പെട്ടാല്‍ കാസര്‍ഗോഡ്‌ എങ്കിലും കിട്ടുമെന്നാണ്‌ ലീഗിന്റെ പ്രതീക്ഷ. യുഡിഎഫിനുള്ളില്‍ നിന്നും ഉയരുന്ന വിമര്‍ശനങ്ങള്‍ അസ്വാരസ്യമുണ്ടാക്കുന്നതിന്റെ സൂചനകളും യോഗത്തിലുണ്ടായി. മികച്ച സര്‍ക്കാരാണ്‌ ഇതെങ്കിലും അനാവശ്യ വിവാദങ്ങള്‍ പ്രതിഛായ മോശമാക്കുന്നുണ്ടെന്നും ഇക്കാര്യം ഒഴിവാക്കേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :