ഉമ്മന്‍‌ചാണ്ടിയുടെ പുതിയ പരീക്ഷണം നേരിടാന്‍ ഞങ്ങള്‍ തയ്യാര്‍: പിണറായി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കേസുകളില്‍പ്പെടുത്തി പാര്‍ട്ടിയെ തകര്‍ക്കാന്‍ പറ്റുമോയെന്നു ഉമ്മന്‍ചാണ്ടി പരീക്ഷണം നടത്തുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അതിനെ നേരിടാന്‍ പാര്‍ട്ടിക്ക്‌ അറിയാമെന്നും പിണറായി പറഞ്ഞു. പതിനായിരങ്ങളും ലക്ഷങ്ങളും കേസില്‍പ്പെട്ടാലും വെല്ലുവിളികളെ പാര്‍ട്ടി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ അതിക്രമം നേരിടാന്‍ ജനങ്ങളെ അണി നിരത്തും. പൊലീസിന് ഇനിയും പതിനായിരങ്ങള്‍ക്കെതിരേ കേസെടുക്കേണ്ടി വരും. അതിനെ നേരിടാനുള്ളശക്തി പാര്‍ട്ടിക്കുണ്ട്. ഇങ്ങനെ പോയാല്‍ ലക്ഷക്കണക്കിന്‌ പാര്‍ട്ടി പ്രവര്‍ത്തകരെ ജയിലില്‍ അടയ്ക്കേണ്ടി വരുമെന്നും പിണറായി മുന്നറിയിപ്പ്‌ നല്‍കി.

കണ്ണൂരില്‍ അക്രമം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കവെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :