ഉമ്മന്‍‌ചാണ്ടിക്കും മന്ത്രിസഭയ്ക്കും ഇന്നു നിര്‍ണായകദിനം

ന്യൂഡല്‍ഹി| WEBDUNIA|
PRO
മന്ത്രിസഭാ പുനസംഘടനയടക്കമുള്ള കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ന് രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തല ചര്‍ച്ച. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

ഇന്നലെ രാത്രി ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടി പ്രതിരോധ മന്ത്രി എ കെ ആന്റണിയുമായും എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായും ചര്‍ച്ച നടത്തി.അതേസമയം മന്ത്രിസഭാ പുനസംഘടന ഇപ്പോള്‍ വേണ്ടെന്ന് ഹൈക്കമാന്റിനെ അറിയിക്കാന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. സോളാര്‍ വിവാദം അവസാനിച്ച ശേഷം വിശദമായ പുനസംഘടന മതിയെന്നാണ് ഗ്രൂപ്പ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം.

എന്നാല്‍ നേതൃമാറ്റം അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് കൊണ്ടു വന്ന് സര്‍ക്കാരിന്റെ പ്രതിച്ഛായ വീണ്ടെടുക്കാനാണ് ഹൈക്കമാന്‍ഡിന്റെ നീക്കമെന്നാണ് സൂചന. എഗ്രൂപ്പിന്റെ അഭിപ്രായവും ചെന്നിത്തല മന്ത്രിസഭയില്‍ വരണമെന്നാണ്.

എന്നാ‍ല്‍ സോളാര്‍ വിവാദം അവസാനിച്ച ശേഷം വിശദമായ പുനസംഘടന മതിയെന്നാണ് ഗ്രൂപ്പ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം.രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ കെ സി വേണുഗോപാല്‍, ജോസഫ് വാഴയ്ക്കന്‍, വി ഡി സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചെന്നിത്തല കെപിസിസി പ്രസിഡന്റായി തുടരണമെന്നു തന്നെയാണ് ഐ ഗ്രൂപ്പിന്റെ അഭിപ്രായമെന്ന് കെ മുരളീധരന്‍ പരസ്യമായി തന്നെ പറഞ്ഞു. കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ ചെന്നിത്തല പ്രസിഡന്റായി തുടരണമെന്നാണ് മുരളി പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :