ഉമ്മന്‍‌ചാണ്ടി രമേശിനെ കാണും; മന്ത്രിയാ‍കുമോയെന്ന് നാളെയറിയാം

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നാളെ കൂടിക്കാഴ്ച നടത്തും. രമേശ് ചെന്നിത്തലയുടെ ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച. ചെന്നിത്തലയുടെ മന്ത്രിസഭ പ്രവേശനത്തിന് അനുമതി തേടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോണിയ ഗാന്ധിയെ കണ്ടെങ്കിലും കേരളത്തില്‍തന്നെ തീരുമാനിച്ചാല്‍ മതിയെന്നാണ് ലഭിച്ച നിര്‍ദ്ദേശം. അതിനെത്തുടര്‍ന്നാണ് ചെന്നിത്തലയുമായി ചര്‍ച്ച നടത്താന്‍ ഉമ്മന്‍ ചാണ്ടി തീരുമാനിച്ചത്.

വയലാര്‍ രവി, അഹമ്മദ് പട്ടേല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയശേഷമാണ് ഉമ്മന്‍ ചാണ്ടി സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയത്. ആവശ്യപ്പെട്ട ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് നല്‍കിയ നിര്‍ദ്ദേശമെന്നാണ് സൂചന. അതേസമയം ഉപമുഖ്യമന്ത്രിസ്ഥാനവും ആഭ്യന്തര മന്ത്രിസ്ഥാനവും ആവശ്യപ്പെട്ട ഐ ഗ്രൂപ്പ് അതില്‍നിന്ന് പിന്നോട്ട് പോയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :