ഉമ്മന്‍ ചാണ്ടിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വി എസ്

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനിൽക്കുന്നതായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ. അതിന്റെ പേരില്‍ മുഖ്യമന്ത്രി തനിക്കെതിരെ കേസുകൊടുത്താലും അഭിപ്രായം മാറ്റില്ല. അഴിമതിക്കാരെ പുറത്താക്കണമെന്ന നിലപാട് ഇനിയും തുടരുമെന്നു

തിരുവനന്തപുരം, ഉമ്മൻ ചാണ്ടി,  വി എസ് അച്യുതാനന്ദൻ Thiruvanathapuram, Oomman Chandy, Vs
തിരുവനന്തപുരം| rahul balan| Last Modified ചൊവ്വ, 26 ഏപ്രില്‍ 2016 (19:45 IST)
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനിൽക്കുന്നതായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ. അതിന്റെ പേരില്‍ മുഖ്യമന്ത്രി തനിക്കെതിരെ കേസുകൊടുത്താലും അഭിപ്രായം മാറ്റില്ല. അഴിമതിക്കാരെ പുറത്താക്കണമെന്ന നിലപാട് ഇനിയും തുടരുമെന്നും വി എസ് പറഞ്ഞു.

നുണപ്രചരണം വി എസ് അച്യുതാനന്ദൻ നിർത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിക്കെതിരെ 31 കേസുകൾ കോടതിയിലുണ്ടെന്ന് വി എസ് പ്രചരിപ്പിക്കുന്നു. എന്നാല്‍ ഒരൊറ്റ കേസുപോലും ഇല്ലെന്നതാണ് വാസ്തവം. 18 മന്ത്രിമാർക്കെതിരെ 136 കേസുണ്ടെന്നതും പച്ചക്കള്ളം. വി എസ് മാപ്പു പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കണ്ണൂരിലെ ധർമടത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് ഉമ്മൻചാണ്ടിക്കെതിരെ വി എസ് രൂക്ഷ വിമർശനങ്ങള്‍ ഉന്നയിച്ചത്. മന്ത്രിമാര്‍ക്കെതിരെയും വി എസ് രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :