ഉപരോധ സമരം പിന്‍വലിച്ചത് വിശദീകരിക്കാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കുന്നു
തിരുവനന്തപുരം|
WEBDUNIA|
PRO
സെക്രട്ടറിയേറ്റ് സമരം പിന്‍വലിച്ച സാഹചര്യം വിശദീകരിക്കാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കുന്നു. ഇന്നും നാളെയുമായിട്ടാണ് യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കുന്നത്.
സമരം പിന്‍വലിച്ചതില്‍ അണികളില്‍ ഭൂരിഭാഗം പേര്‍ക്കും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇത് എത്രയും വേഗം ഇല്ലാതാക്കാന്‍ വേണ്ടിയാണ് യോഗങ്ങല്‍ വിളിച്ച് ചേര്‍ക്കുന്നത്. കൂടാതെ മുന്നോട്ടുള്ള സമര പദ്ധതികളെപ്പറ്റിയുള്ള ആസൂത്രണ നടപടികളും യോഗത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. സര്‍ക്കാരിന്റെ ഒപ്പം സിപിഐഎം ഒത്തുകളിച്ചുവെന്നതാണ് പ്രധാനമായിട്ടുള്ള ആരോപണം.
പിബി, സിസി യോഗങ്ങളില്‍ സമരം സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കും. ശനിയാഴ്ചയാണ് പിബി, സിസി യോഗം ചേരുക. മുഖ്യമന്ത്രി രാജി വെയ്ക്കാത്ത സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ചതില്‍ കടുത്ത അമര്‍ഷം അണികള്‍ക്കിടയിലുണ്ട്. യോഗങ്ങളിലൂടെ ഇത് തീരുമെന്നാണ് സിപിഐഎം വിശ്വസിക്കുന്നത്.