ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അര്‍ഹതപ്പെട്ടത് : ഇ ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്| WEBDUNIA|
PRO
മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കിയുള്ള ചര്‍ച്ചയ്ക്ക് ലീഗില്ലെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍. ഉപമുഖ്യമന്ത്രിസ്ഥാനം ലീഗിന് അര്‍ഹതപ്പെട്ടതാണെന്ന വാദവുമായി ഇ ടി മുഹമ്മദ് ബഷീര്‍ എംപി രംഗത്തെത്തിയതോടെ സംസ്ഥാനരാഷ്ട്രീയത്തിലെ പുനസംഘടനയുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വഴിമുട്ടിയെന്നാണ് സൂചന.

മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ മുസ്ലിം ലീഗ് എന്തെങ്കിലും ആവശ്യമോ വ്യവസ്ഥയോ മുന്നോട്ടു വച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

മുസ്ലിം ലീഗ് ചര്‍ച്ചയ്ക്കായി ഇപ്പോള്‍ ഡല്‍ഹിയില്‍ പോകേണ്ട കാര്യമില്ല. ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടില്ല. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കേണ്ടത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. 

നിലവിലെ സാഹചര്യങ്ങളില്‍ ലീഗിന് തൃപ്തിയില്ലെന്നും ഹൈക്കമാന്‍ഡ് ഇടപെടാന്‍ വൈകിയാല്‍ പ്രശ്നം വഷളാകുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുസ്ലീംലീഗിന്റെ കോഴിക്കോട്ടെ ഓഫീസിലെത്തി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന ഉറപ്പ് ലഭിക്കാതെ ഡല്‍ഹിയിലേക്ക് പോകുകയില്ലെന്ന് ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ ലീഗ് പറഞ്ഞതായാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :