രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി പദത്തിനെതിരേ മാണിയും രംഗത്ത്. ഉപമുഖ്യമന്ത്രി പദം സംബന്ധിച്ച് കോണ്‍ഗ്രസ്സിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലെന്ന് മന്ത്രി കെ എം മാണി വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദത്തിന് തങ്ങള്‍ക്കാണ് അവകാശമെന്ന് പറഞ്ഞ് ലീഗ് രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് മാണി വിഭാഗവും എതിര്‍പ്പ് അറിയിച്ചത്.
ഉപമുഖ്യമന്ത്രി പദത്തില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ കഴിയില്ല. യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് വേണം തീരുമാനമെടുക്കാന്‍. കേന്ദ്രമന്ത്രിസ്ഥാനം കേരള കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ടതാണ്. ഹൈക്കമാന്‍ഡ് ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ ഡല്‍ഹിക്ക് പോകുമെന്നും മാണി പറഞ്ഞു.
മന്ത്രിസഭ പുനഃസംഘടന നീട്ടിക്കൊണ്ട് പോകുന്നത് ശരിയല്ല. എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും മാണി വ്യക്തമാക്കി.