ഉണ്ണിത്താനെ പിന്തുണച്ച് സലിം കുമാര്‍ രംഗത്ത്

കൊച്ചി| JOYS JOY| Last Updated: ഞായര്‍, 22 മാര്‍ച്ച് 2015 (15:56 IST)
കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കിയതിനെ അനുകൂലിച്ച് നടനും സംവിധായകനുമായ സലിം കുമാര്‍ രംഗത്ത്. ഉണ്ണിത്താന്‍ രാഷ്‌ട്രീയക്കാരന്‍ മാത്രമല്ലെന്നും നല്ലൊരു നടന്‍ കൂടിയാണെന്ന് പറഞ്ഞ സലിം കുമാര്‍ അദ്ദേഹം ചെയര്‍മാനാകുന്നതില്‍ എന്താണ് തെറ്റാണെന്നും ചോദിച്ചു.

ഉണ്ണിത്താന്റെ നിയമനത്തിന്റെ പേരില്‍ താന്‍ കെ എസ് എഫ് ഡി സിയില്‍ നിന്ന് രാജിവെക്കില്ലെന്നും സലിംകുമാര്‍ വ്യക്തമാക്കി. സാബു ചെറിയാന്‍ ചെയര്‍മാനായിരുന്നിട്ട് വലിയ പ്രയോജനമൊന്നും ഉണ്ടായില്ല. സിനിമക്കാര്‍ക്ക് പല ഉള്ളുകളികളുമുണ്ട്. അവരുടെ നിലപാട് സംശയാസ്പദമാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ഗണേഷ്‌ കുമാര്‍ മന്ത്രിയായി വന്നപ്പോഴാണ് തന്നെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. ഗണേഷ്‌ കുമാര്‍ രാജിവെക്കണമെന്ന് പറഞ്ഞാല്‍ താന്‍ രാജി വെക്കും. അല്ലാതെ കോണ്‍ഗ്രസുകാരനായല്ല താന്‍ കെ എസ് എഫ് ഡി സിയില്‍ വന്നതെന്നും സലിംകുമാര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :