ഈറോഡില്‍ വാഹനാപകടം: 3 മലയാളികള്‍ മരിച്ചു

തൃശൂര്‍ | WEBDUNIA| Last Modified ബുധന്‍, 11 ഫെബ്രുവരി 2009 (15:07 IST)
ഈറോഡില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തൃശൂര്‍ കുരിയച്ചിറ നെഹ്‌റു നഗര്‍ ഇരുപത്തൊമ്പതാം നമ്പര്‍ വീട്ടില്‍ പ്രകാശ്‌(43), ഭാര്യ പോളി(38), മകന്‍ ടോമി(2) എന്നിവരാണ്‌ മരിച്ചത്‌.

പ്രകാശിന്‍റെ പിതാവ്‌ ചാക്കുണ്ണി, മാതാവ് റോസിലിന്‍, മകള്‍ അമ്മു എന്നിവരെ പരിക്കുകളോടെ പെരുന്തുറൈ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരുന്തുറൈക്കടുത്ത് സറളൈയിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വരികയായിരുന്ന അംബാസിഡര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തൃശൂരില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു ഇവര്‍.

മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :