ഈ വിധി സര്‍ക്കാരിന് ലഭിച്ച അംഗീകാരം: മാണി

Mani, Babu, UDF, BAR, Oommenchandy, മാണി, ബാബു, യു ഡി എഫ്, ചെന്നിത്തല, ഉമ്മന്‍‌ചാണ്ടി
തിരുവനന്തപുരം| Last Modified ചൊവ്വ, 29 ഡിസം‌ബര്‍ 2015 (16:02 IST)
മദ്യനയം ശരിവച്ചുകൊണ്ടുള്ള വിധി യു ഡി എഫ് സര്‍ക്കാരിനു ലഭിച്ച അംഗീകാരമാണെന്ന് കെ എം മാണി. സര്‍ക്കാരിന്‍റെ മദ്യനയം ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു മാണി. അതേസമയം, കോടതി വിധി എതിരായതോടെ മാണി ഉള്‍പ്പടെയുള്ള ചില യു ഡി എഫ് നേതാക്കള്‍ക്കെതിരെ കൂടുതല്‍ തെളിവുകളുമായി രംഗത്തെത്താന്‍ ബാറുടമകള്‍ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

മാണി, എക്സൈസ് മന്ത്രി കെ ബാബു എന്നിവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ ബാറുടമകള്‍ ആലോചിക്കുന്നതായാണ് വിവരം. ചില ബാറുടമകള്‍ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. എന്നാല്‍, യു ഡി എഫ് സര്‍ക്കാരിനെ ദുര്‍ബലമാക്കാനുള്ള ബാറുടകളുടെ ശ്രമം വിലപ്പോവില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ പ്രതികരിച്ചു‍. നാടിനെ സ്നേഹിക്കുന്ന ജനതാല്‍പ്പര്യമുള്ളവര്‍ വിധിയെ സ്വാഗതം ചെയ്യുമെന്നും സുധീരന്‍ പറഞ്ഞു. ഇത് കൂട്ടായ തീരുമാനമായിരുന്നു എന്നും അത് ശരിയായിരുന്നു എന്നും സുധീരന്‍ പറഞ്ഞു.

ബാറുടമകള്‍ കൂടുതല്‍ വിരട്ടേണ്ടതില്ലെന്ന ശക്തമായ താക്കീതാണ് സുധീരന്‍ നല്‍കിയിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലമാക്കാനുള്ള ബാറുടകളുടെ ശ്രമം വിലപ്പോവില്ല. ജനങ്ങളുടെ പിന്തുണയോടെ മുന്നോട്ടുപോകുമെന്നും എന്തു പ്രതിസന്ധി വന്നാലും അതിനെ അതിജീവിക്കാന്‍ സര്‍ക്കാരിനു കഴിയുമെന്നും സുധീരന്‍ വ്യക്തമാക്കി.

സര്‍ക്കാരിന്‍റെ മദ്യനയം പെട്ടെന്നെടുത്ത തീരുമാനമല്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴേ മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. അതിന്റെ ചുവടുപിടിച്ചുള്ള തീരുമാനമാണിത് - സുധീരന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ എടുത്ത ഈ മാതൃകാപരമായ തീരുമാനം സമൂഹത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് വഴിവച്ചു. മദ്യ ലഭ്യതയും ഉപയോഗവും കുറച്ചുകൊണ്ടുവരിക എന്ന നയത്തിന്റെ ഭാഗമാണ് സര്‍ക്കാരിന്റെ തീരുമാനം. അത് ശരിവച്ചുകൊണ്ടുള്ള ചരിത്രപ്രാധാന്യമുള്ള വിധിയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

സര്‍ക്കാരിന്‍റെ മദ്യനയം ശരിവച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സാമൂഹിക പ്രതിബദ്ധത ലക്‍ഷ്യമിട്ടുള്ള വിധിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിധി സ്വാഗതാര്‍ഹമാണെന്നും പ്രതികരിച്ചു.

മദ്യമെന്ന വിപത്തിനെ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് കിട്ടിയ അംഗീകാരമാണ് മദ്യനയം ശരിവച്ചുകൊണ്ടുള്ള സുപ്രീം‌കോടതി വിധിയെന്ന് മന്ത്രി കെ ബാബു പറഞ്ഞു. മദ്യനയം കോടതി ശരിവച്ചതില്‍ സന്തോഷമുണ്ടെന്നും ബാബു പറഞ്ഞു.

സാമൂഹിക നന്‍‌മ ലക്‍ഷ്യവച്ചാണ് മദ്യനയം കൊണ്ടുവന്നത്. സമൂഹത്തെയാകെ വലയിലാക്കി പിടിമുറുക്കിയിരിക്കുന്ന മദ്യമെന്ന വിപത്തിനെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മദ്യനയം വിവിധ കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഒടുവില്‍ സുപ്രീംകോടതി ശരിവച്ചിരിക്കുകയാണ് - കെ ബാബു പറഞ്ഞു.

വിധി മദ്യ ഉപഭോഗം കുറയ്ക്കാന്‍ സഹായകമാകും. എല്ലാ വിഭാഗവും ജനങ്ങളെയും സഹകരിപ്പിച്ച് ശക്തമായ ബോധവത്കരണം നടത്തും - ബാബു വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്
തൃശൂർ: ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കരാട്ടെ ട്രെയിനർക്ക് കോടതി 23 വർഷത്തെ ...

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു
എറണാകുളം : കൊച്ചിയിൽ ശനിയാഴ്ച വെളുപ്പിന് വ്യക്തമായ കണക്കുകൾ ഇല്ലാതെ വില്ലിംഗ്ടൺ ഐലൻ്റിൽ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം. ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്
ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ ...