തിരുവനന്തപുരം|
WEBDUNIA|
Last Modified വ്യാഴം, 15 ഓഗസ്റ്റ് 2013 (10:38 IST)
PRO
കെഎസ്ആര്‍ടിസി ഈ മാസം 21ന് പണിമുടക്കും. കെഎസ്ആര്‍ടിസി യൂണിയനുകല്‍ ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതാണ് പണിമുടക്കിലേക്ക് നീങ്ങിയത്.
എ ഐ ടി യു സി നേതൃത്വത്തിലുള്ള ട്രാന്‍സ്പോര്‍ട്ട് എം!പ്ലോയീസ് യൂണിയനിലെ തൊഴിലാളികള്‍ ആണ് പ്രധാനമായും പണിമുടക്കുന്നത്. 21നുള്ള പണിമുടക്ക് പിന്‍വലിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകളാണ് അറിയിച്ചത്.
പെന്ഷന് ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, ഡിഎ കുടിശിക അനുവദിക്കുക, എം പാനല്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുക സ്റ്റാറ്റിയൂട്ടറി പെന്ഷന് പുന:സ്ഥാപിക്കുക, എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.