ഈ പേരില്‍ വരുന്ന ഫേസ്ബുക്ക് റിക്വസ്റ്റ് സ്വീകരിച്ചാല്‍ പണികിട്ടും !

ഈ പേരില്‍ വരുന്ന ഫേസ്ബുക്ക് റിക്വസ്റ്റ് സ്വീകരിക്കരുത് !

AISWARYA| Last Modified വ്യാഴം, 13 ജൂലൈ 2017 (16:13 IST)
ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, ജയ്‌ദേന്‍ കെ സ്മിത്ത് എന്ന പേരിലെത്തുന്ന ഫേസ്ബുക്ക് റിക്വസ്റ്റ് സ്വീകരിക്കരുത്. നിങ്ങള്‍ ആ ഫേസ്ബുക്ക് റിക്വസ്റ്റ് സ്വീകരിച്ചാല്‍ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടും എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിങ്ങളുടെ ഇന്‍ബോക്‌സിലേക്ക് ഒരു മെസേജ് വന്നിട്ടുണ്ടാകാം. എന്നാല്‍ മെസേജ് ഫേക്ക് ആണെന്ന് ടെലഗ്രാം റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയ്‌ദേന്‍ കെ സ്മിത്ത് എന്ന പേരില്‍ ഒരാളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം പലരും സോഷ്യല്‍ മീഡിയയില്‍ ഈ സന്ദേശം ഷെയര്‍ ചെയ്തു കഴിഞ്ഞു. ഇതിനോടകം വാര്‍ത്ത വൈറലാകുകയും ചെയ്തു. ഫ്രണ്ടായി ആഡ് ചെയ്താല്‍ എങ്ങനെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയെന്ന സംശയമാണ് പലര്‍ക്കും. എന്നാല്‍ സന്ദേശം വ്യാജമാണെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :