ഇസ്ലാമില്‍ നിന്ന് പുറത്താക്കാന്‍ ആര്‍ക്കാണ് അധികാരമെന്ന് ആര്യാടന്‍
മലപ്പുറം|
WEBDUNIA|
PRO
PRO
കോണ്‍ഗ്രസുകാരനായ തന്നെ ഇസ്ലാമില്‍ നിന്ന് പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നത് ശരിയല്ലെന്നും ആര്യാടന്‍ പറഞ്ഞു. പി സി വിഷ്ണുനാഥ് എം എല്‍ എ നയിക്കുന്ന യുവജന യാത്രയ്ക്ക് കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതസംഘടനകള്‍ മതത്തിന്റെ കാര്യംമാത്രം നോക്കിയാല്‍മതി. തന്നെ രാഷ്ട്രീയം പഠിപ്പിക്കാന്‍ അവര്‍ വരേണ്ട. ഇത്തരം സംഘടനകള്‍ക്ക് വിധേയനാകാന്‍ മരണംവരെ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗിനേക്കാള്‍ അപകടകാരിയാണ് എസ് കെ എസ് എസ് എഫ് എന്നും ആര്യാടന്‍ പറഞ്ഞു.
പ്രതിഫലം പറ്റി നിലനില്‍ക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ജനിച്ചതും ജീവിക്കുന്നതും കോണ്‍ഗ്രസുകാരനായിട്ടാണ്. മരിക്കുന്നതും കോണ്‍ഗ്രസുകാരനായിട്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാവ് ഉയരുന്ന കാലത്തോളം വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കെതിരെ പ്രതികരിക്കുമെന്നും ആര്യാടന്‍ വ്യക്തമാക്കി.