ഇറ്റാലിയന്‍ കപ്പലിന്റെ പരിശോധന നാളത്തേക്ക് മാറ്റി

കൊച്ചി| WEBDUNIA|
PRO
PRO
കൊല്ലത്ത് മത്സ്യതൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തിലെ ആയുധങ്ങള്‍ കണ്ടെടുക്കാനുള്ള പരിശോധന നാളത്തേക്ക് മാറ്റി. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കുകള്‍ നാളെ കസ്റ്റഡിയില്‍ എടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇറ്റലിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധര്‍ ശനിയാഴ്‌ച മാത്രമേ എത്തുകയുള്ളൂ. അതിനാലാണ് പരിശോധന മാറ്റിവച്ചത്. ഇറ്റലി കോണ്‍സുലറ്റിന്റെ ആവശ്യപ്രകാരമാണ് നാളെ വിദഗ്ദ്ധര്‍ എത്തുന്നത് വരെ കാത്തിരിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

ആയുധങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സി കൊച്ചിയിലെ ഓയില്‍ ടെര്‍മിനലില്‍ എത്തിച്ചിരിക്കുകയാണ്‌. ആയുധങ്ങള്‍ കണ്ടെടുക്കുന്നതിനുള്ള പരിശോധന ഇന്ന് നടക്കുമെന്നാണ് നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍ എന്നാല്‍ പരിശോധന നാളത്തേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :