ഇരുളം: നടപടികള്‍ തുടങ്ങി, നാട്ടുകാര്‍ തടഞ്ഞു

ഇരുളം| Venkateswara Rao Immade Setti|
വയനാട്‌ ജില്ലയിലെ ഇരുളത്ത്‌ മിച്ചഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. ഇതിനായി പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എന്നാല്‍, നാട്ടുകാര്‍ക്ക് നല്കിയ ചില വ്യവസ്ഥകള്‍ ഉദ്യോഗസ്ഥര്‍ ലംഘിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ ഇപ്പോള്‍ ഉദ്യോഗസ്ഥരെ തടഞ്ഞിരിക്കുകയാണ്.

ഇരുളത്തെ മിച്ചഭൂമി ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതില്‍ ആദ്യഘട്ടമായി ആള്‍താമസമില്ലാത്ത ഒഴിഞ്ഞുകിടക്കുന്ന ഭൂമിയാണ്‌ ഏറ്റെടുത്തത്‌. ഹൈക്കോടതി ഉത്തരവിനോട്‌ സഹകരിക്കാന്‍ ഇരുളത്തെ നിവാസികള്‍ തീരുമാനിച്ചതോടെയായിരുന്നു നടപടികള്‍ ആരംഭിച്ചത്‌.

എന്നാല്‍ ധാരണയ്ക്ക്‌ വിരുദ്ധമായി ഭൂമി ഏറ്റെടുക്കുന്നുവെന്ന്‌ ചൂണ്ടിക്കാണിച്ച്‌ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ആള്‍ത്താമസമുള്ളതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെയും ഭൂമി ഏറ്റെടുക്കാന്‍ റവന്യൂ അധികൃതര്‍ ശ്രമിച്ചതാണ്‌ നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :