ഇരുപത്തിയഞ്ച് ലക്ഷത്തിന്റെ വെള്ളി കടത്തിയവരെ പിടികൂടി

ഹരിപ്പാട്| WEBDUNIA|
PRO
PRO
സേലത്ത് നിന്ന് അനധികൃതമായി വില്‍പ്പനയ്ക്ക് കൊണ്ടുവന്ന ഇരുപത്തിയഞ്ച് ലക്ഷം രൂപാ വില വരുന്ന വെള്ളി പിടിച്ചു. സേലം മണിയന്നൂര്‍ കാത്തയമ്മാള്‍ നഗര്‍ ഉദയകുമാര്‍ (25), കൂട്ടാളി സെല്‍വം (45) എന്നിവരാണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെ ഹരിപ്പാടിനടുത്ത് വച്ച് ബാംഗ്ലൂരില്‍ നിന്നുള്ള കൊല്ലത്തേക്കുള്ള സ്വകാര്യ ലക്‍ഷ്വറി ബസ് ലോറിയുമായി ഇടിച്ചു. ഇതിനെ തുടര്‍ന്ന് ഇതില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതികള്‍ പെട്ടന്ന് ബസില്‍ നിന്നിറങ്ങി ടാക്സി പിടിക്കാന്‍ ശ്രമിച്ചതില്‍ സംശയം തോന്നിയതാണ്‌ ഇവര്‍ പിടിയിലാകാന്‍ കാരണമായത്.

ബസ് അപകടത്തില്‍ പെട്ടതോടെ ഹൈവേ സ്ക്വാഡ് സ്ഥലത്തെത്തിയിരുന്നു. പ്രതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയാണ്‌ ഇവരെ ചോദ്യം ചെയ്തത്. 23 ലക്ഷത്തോളം രൂപ വിലവരുന്ന 68 കിലോ വെള്ളിയാണു രേഖകളൊന്നുമില്ലാതെ ഇവരുടെ ബാഗേജില്‍ നിന്ന് കണ്ടെടുത്തത്.

കൊല്ലത്തെ ആഭരണ വ്യാപാരികള്‍ക്ക് നല്‍കാനാണ്‌ വെള്ളി കൊണ്ടുവന്നതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :