ഇരിപ്പിടം മാറ്റണമെന്ന്‌ മാണി വിഭാഗം ആവശ്യപ്പെട്ടു

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 25 ജൂണ്‍ 2010 (11:24 IST)
മാണി ഗ്രൂപ്പില്‍ ലയിച്ച സാഹചര്യത്തില്‍ ജോസഫ്‌ വിഭാഗത്തിലുണ്ടായിരുന്ന എം എല്‍ എമാരുടെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക്‌ മാറ്റണമെന്ന്‌ മാണി വിഭാഗം സ്പീക്കര്‍ കെ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടു.

എംഎല്‍എമാരായ തോമസ്‌ ചാഴിക്കാടന്‍, ജോസഫ്‌ എം പുതുശ്ശേരി, ടി യു കുരുവിള, മുന്‍ എം പി ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌ എന്നിവരാണ്‌ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയത്‌. ഈ മാസം 28നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.

ജൂണ്‍ 28ന്‌ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട്‌ ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.സമ്പൂര്‍ണ ബഡ്ജറ്റ്‌ സമ്മേളനമാണിത്‌. ജൂലായ്‌ 29 വരെ സഭ സമ്മേളിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :