ഇപ്പോഴുള്ളത് ദുര്‍ബല ഐ ഗ്രൂപ്പ്: രാമചന്ദ്രന്‍ മാസ്റ്റര്‍

കോഴിക്കോട്‌| WEBDUNIA|
സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളത് വിശാല ഐ ഗ്രൂപ്പല്ലെന്നും ദുര്‍ബല ഐ ഗ്രൂപ്പ് ആണെന്നും കെ പി സി സി നിര്‍വാഹക സമിതി അംഗം കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ മൌനാനുവാദത്തോടെയാണ് സംസ്ഥാനത്ത് ഗ്രൂപ്പ് യോഗങ്ങളും പ്രവര്‍ത്തനങ്ങളും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷനായ ചെന്നിത്തല അറിയാതെയാണ്‌ കെ പി സി സി ജനറല്‍ സെക്രട്ടറിമാര്‍ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുക്കുന്നതെന്ന കാര്യം വിശ്വാസ യോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

തരംതാഴ്ന്ന ഗ്രൂപ്പ് പ്രവര്‍ത്തനമാണ് ഇപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ നടക്കുന്നത്. രണ്ടു മൂന്ന്‌ ജനറല്‍ സെക്രട്ടറിമാര്‍ എറണാകുളത്ത്‌ യോഗത്തില്‍ പങ്കെടുത്തു. പരസ്യമായി യോഗം നടക്കുമ്പോഴും കെപിസിസി അദ്ധ്യക്ഷന്‍ മിണ്ടാതിരിക്കുന്നത്‌ മൗനാനുവാദമായാണ്‌ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :